സാമ്പത്തിക സംവരണം യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത് ലീഗിന്റെ വ്യത്യസ്ത അഭിപ്രായത്തോടെ: എം എം ഹസന്‍

സാമ്പത്തിക സംവരണത്തില്‍ മുസ്ലിം ലീഗിന് നേരത്തെ മുതല്‍ അവരുടെ അഭിപ്രായമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ലീഗിന്റെ വ്യത്യസ്ത അഭിപ്രായത്തോടെയാണ് 2011 ല്‍ യുഡിഎഫ് പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയതെന്ന് ഹസന്‍ പറഞ്ഞു. പി സി തോമസിനെയും പി സി ജോര്‍ജിനെയും മുന്നണിയില്‍ എടുക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Read Also : വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്തിയെന്ന പ്രചരണം തളളി യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍
അതേസമയം സാമ്പത്തിക സംവരണത്തിന്റെ പേരില്‍ മുസ്ലിം മതമൗലികവാദ സംഘടനകള്‍ മുസ്ലിം ലീഗിന്റെ പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് സംസ്ഥാനത്ത് വലിയ തോതില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. നാട്ടിലെ സാമൂഹിക സന്തുലിതാവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമം. പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ ദുഷ്ടലാക്കോടെയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Story Highlights – mm hassan, forward reservation, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here