Advertisement

ശ്രീനഗറിലും ഡല്‍ഹിയിലും ഇന്നും എന്‍ഐഎയുടെ വ്യാപക റെയ്ഡ്

October 29, 2020
Google News 1 minute Read
nia raid

ശ്രീനഗറിലും ഡല്‍ഹിയിലും ഇന്നും എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് എന്‍ഐഎയുടെ റെയ്ഡ്. ശ്രീനഗറിലെ ആറ് എന്‍ജിഒകളും ട്രസ്റ്റുകളും അടക്കം ഒന്‍പതിടത്തും ഡല്‍ഹിയിലെ ചാരിറ്റി കേന്ദ്രത്തിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കള്ളപ്പണം ഉപയോഗിക്കുന്നവെന്ന് വിവരത്തെ തുടര്‍ന്നാണ് ശ്രീനഗറിലും ഡല്‍ഹിയിലും ഇന്നും എന്‍ഐഎ റെയ്ഡ് നടത്തുന്നത്. ഫലാഹ് ഇ ആം ട്രസ്റ്റ്, ചാരിറ്റി അലയന്‍സ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ജെകെ യത്തീം ഫൗണ്ടേഷന്‍, സാല്‍വേഷന്‍ മൂവ്‌മെന്റ്, ജെകെ വോയിസ് ഓഫ് വിക്റ്റിംസ് എന്നിവയുടെ ഓഫീസിലാണ് റെയ്ഡ്. ഡല്‍ഹിയില്‍ മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ – ഇസ്ലാം ഖാന്‍ അധ്യക്ഷനായ ചാരിറ്റി കേന്ദ്രങ്ങളിലുമാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്.

എന്‍ജിഒകളും ട്രസ്റ്റുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയിലും വിദേശത്തും ധനസമാഹരണം നടത്തി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഒക്ടോബര്‍ എട്ടിന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടിയാണ് റെയ്ഡ്. ഇന്നലെ ബെംഗളൂരുവിലും റെയ്ഡ് നടത്തിയിരുന്നു.

ശ്രീനഗര്‍ പ്രസ്സ് എന്‍ക്ലേവിലെ ഗ്രേറ്റര്‍ കശ്മീര്‍ പത്രത്തിന്റെ ഓഫീസിലായിരുന്നു ആദ്യ റെയ്ഡ്. കൂടാതെ നെഹ്‌റു പാര്‍ക്കിലെ എച്ച്ബി ഹൗസ്‌ബോട്ട്, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുറാം പര്‍വേസിന്റെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു.

Story Highlights nia raid on terrorist fund case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here