ഇൻഫോപാർക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

ഇൻഫോപാർക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. കൊല്ലം സ്വദേശി ദിവാകരൻ നായരുടെ കൊലപാതത്തിൽ ബന്ധുവും ഒരു സ്ത്രീയും ഉൾപ്പെടെ അഞ്ച് പ്രതികളാണ് നിലവിലുള്ളത്.
പൊൻകുന്നം സ്വദേശിയും കൊല്ലപ്പെട്ട ദിവാകരൻ നായരുടെ ബന്ധുവുമായ അനിൽകുമാർ, രാജേഷ്, അകലക്കുന്നു സ്വദേശി സജീവ്, കൊല്ലം സ്വദേശിനി ഷാനിബ എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെത്തിയ ദിവാകരൻ നായരെ പിന്തുടർന്ന വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അനൂപിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Story Highlights – Four people have been arrested in connection with the discovery of a body near Infopark
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here