കിളിമാനൂരിൽ വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം

തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം സ്വദേശി നബീൽ (40) നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ട്.
വീട്ടിൽ അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിക്കുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായി അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്. ഈ മാസം 4-ാം തീയതി വരെ നബീലിനെ പുറത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ.
Story Highlights : Young man found dead inside house in Kilimanoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here