സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ലഭിച്ചവരിൽ എം. ശിവശങ്കറും

യൂണിടാക്ക് എംഡി. സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ലഭിച്ചവരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും. ലൈഫ് മിഷൻ കരാർ ഉറപ്പാക്കാൻ കോഴ നൽകിയ ഫോണുകളിൽ ഒന്നാണ് എം. ശിവശങ്കറിന് ലഭിച്ചത്. യൂണിടാക്ക് കമ്പനി കോടതിയിൽ നൽകിയ ഐഎംഇഐ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.
ലൈഫ് മിഷൻ കരാർ ഉറപ്പാക്കുന്നതിനായി പണത്തിന് പുറമേ ആറ് ഐഫോണുകൾ സ്വപ്‌നയ്ക്ക് കോഴയായി സന്തോഷ് ഈപ്പൻ നൽകിയിരുന്നു. ഇതിൽ ഒരു ഫോൺ ലഭിച്ചത് ശിവശങ്കറിനാണെന്ന് വ്യക്തമാക്കുന്ന തെളിവാണ് പുറത്തുവന്നിരിക്കുന്നത്. ശിവശങ്കർ പതിവായി ഉപയോഗിച്ചിരുന്നത് ഈ ഫോണാണെന്ന് കോടതി രേഖകളിൽ വ്യക്തമാണ്.
ലൈഫ് മിഷൻ കരാറിനായി നാല് കോടി 48 ലക്ഷം രൂപ കമ്മീഷനായി നൽകിയെന്ന് സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. ഇത് കൂടാതെ ആറ് ഐഫോണുകളും വാങ്ങി നൽകി. യുഎഇ കോൺസുലേറ്റിനായാണ് ഐ ഫോണുകൾ വാങ്ങി നൽകിയതെന്ന് സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു.
Story Highlights – Unitac, Santhosh Eapen, M Shivashankar, I Phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here