ശിവശങ്കറിനെ മുന്‍പരിചയമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളം; മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullappally Ramachandran against pinarayi vijayan

എം. ശിവശങ്കറിനെ മുന്‍പരിചയമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കളവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ 12 വര്‍ഷമായി മുഖ്യമന്ത്രിക്ക് ശിവശങ്കറുമായി അടുത്തബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശിവശങ്കര്‍ ഫയല്‍ കാണുന്നതിന് മുന്‍പ് ഫയല്‍ കാണുന്നത് സി.എം. രവീന്ദ്രനാണെന്നും സ്വര്‍ണക്കടത്ത് കേസില്‍ അദ്ദേഹം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. സിപിഐഎം ചങ്ങാത്ത മുതലാളിത്തത്തിന്റെ കൂടെയെന്നും ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പ്രതികരണമില്ലേയെന്നും മുല്ലപ്പള്ളി ചോദിച്ചു.

Story Highlights Mullappally Ramachandran against pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top