പ്രവാസികള്‍ തനിക്ക് തന്ന വീട് പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ കുടുംബത്തിന് ; കരുതല്‍ കരങ്ങളുമായി വാവ സുരേഷ്

പത്തനാപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരിയുടെ കുടുംബത്തിന് വാവ സുരേഷിന്റെ കരുതലില്‍ വീടൊരുങ്ങുന്നു. പത്തനാപുരം മാങ്കോട് രാജീവ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആദിത്യ ഈ മാസം നാലിനാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ചത്.
വീടിന്റെ സൗകര്യ കുറവും അടച്ചുറപ്പുള്ള വാതിലുകളും ഇല്ലാത്തതുമായിരുന്നു കുട്ടിക്ക് പാമ്പു കടിയേല്‍ക്കാന്‍ കാരണം.
വാവ സുരേഷിന് വീട് നിര്‍മിക്കാനായി പ്രവാസി മലയാളികള്‍ നല്‍കിയ പണം ഉപയോഗിച്ചാണ് കുടുംബത്തിന് കൂടൊരുങ്ങുന്നത്. 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടലും വാവ സുരേഷ് നിര്‍വഹിച്ചു. പ്രവാസി മലയാളികള്‍ നല്‍കിയ തുകയും മറ്റ് സഹായങ്ങളും ചേര്‍ത്താണ് വീട് നിര്‍മിക്കുന്നത്. വാവ സുരേഷിനായി വീട് നിര്‍മിക്കാനിരിക്കെയാണ് പത്തുവയസുകാരി ആദിത്യ പാമ്പു കടിയേറ്റ് മരിക്കുന്നത്. ആദിത്യയുടെ വീട് സന്ദര്‍ശിച്ച വാവ സുരേഷ് തനിക്ക് വീട് വെക്കാന്‍ ലഭിച്ച പണം ഉപയോഗിച്ച് കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാം എന്ന് അറിയിക്കുകയായിരുന്നു.
Story Highlights -Vava Suresh will build a house for Aditya’s family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here