Advertisement

കേരള നിയമസഭയിൽ 50 വർഷം; ജന്മദിനത്തിൽ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു

October 30, 2020
Google News 1 minute Read

കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു. ലോക മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 77-ാം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതിയാണ് അദ്ദേഹത്തെ ആദരിക്കുക.

അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്‌ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് ഇന്ത്യൻ സമയം 7.30 നാണ് പരിപാടി. ഓൺലൈൻ സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്ലോബൽ മലയാളികളുടെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് globalmalayaleemeet@gmail.com ബന്ധപ്പെടാവുന്നതാണ്.

Story Highlights Oomman chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here