Advertisement

മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും വെള്ളപൂശാന്‍ ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

October 31, 2020
2 minutes Read
MULLAPALLY RAMACHANDRAN

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കുറിച്ചും ഒന്നും ചര്‍ച്ച ചെയ്തില്ലെന്നത് പാര്‍ട്ടിയുടെ ജീര്‍ണത എല്ലാ തലത്തിലുമെത്തിയെന്നതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും വെള്ള പൂശാന്‍ ശ്രമം നടക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയില്‍ ആയത് പിന്നില്‍ സിപിഐഎം- ബിജെപി ധാരണയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Read Also : പെരുമാറ്റചട്ട ലംഘനം; മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം രംഗത്തെത്തി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം വിലയിരുത്തി.

ബിനീഷ് കേസ് വ്യക്തിപരമായി നേരിടും. അതിന്റെ പേരില്‍ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കും. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ബിനീഷിനാണ്. ഇതിന്റെ പേരില്‍ കോടിയേരിക്കെതിരായ രാഷ്ട്രീയ നീക്കത്തെ ചെറുക്കുമെന്നും സിപിഐഎം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചു.

Story Highlights mullappally ramachandran, pinarayi vijayan, kodiyeri balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top