Advertisement

‘കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിന്റെ കത്ത്

October 31, 2020
1 minute Read

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിന്റെ കത്ത്. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കത്തിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചിരിക്കുന്നത്. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് കത്തിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം, ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മക്കൾക്ക് നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി ഇന്ന് സമരപന്തലിൽ എത്തും. സമരത്തിന് ഐക്യദാർഡ്യം അർപ്പിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഇന്ന് അട്ടപ്പള്ളത്ത് ഉപവാസമിരിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം വാർത്താ സമ്മേളനം വിളിച്ച് ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ അറിയിച്ചിട്ടുണ്ട്.

പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് മുന്നിൽ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടെ എത്തിയിരുന്നു.

Story Highlights Walayar case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top