വാളയാർ കേസിൽ സിബിഐയുടെ സുപ്രധാന നീക്കം; പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി പ്രതിചേർത്തു

വാളയാർ കേസിൽ അമ്മയെയും രണ്ടാം അച്ഛനെയും മൂന്നുകേസുകളിൽ കൂടി പ്രതിചേർത്തു. സിബിഐ സമർപ്പിച്ച കുറ്റപത്രങ്ങൾ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അംഗീകരിച്ചു. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ.
വിചാരണയ്ക്ക് മുന്നോടിയായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ കേസിന്റെ പ്രാരംഭ വാദം ഇന്ന് ആരംഭിച്ചു. ഇതിനിടയിലാണ് അമ്മയെയും രണ്ടാം അച്ഛനെയും മൂന്നുകേസുകളിൽ കൂടി പ്രതിചേർത്ത്
സിബിഐ സമർപ്പിച്ച കുറ്റപത്രങ്ങൾ കോടതി അംഗീകരിച്ചത്. അമ്മയ്ക്കും, അച്ഛനും സമൻസ് അയക്കണോ എന്നതിൽ ഈ മാസം 25ന് തീരുമാനം എടുക്കും. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചു. 3 കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്.
മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നു. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയത്.
Story Highlights : CBI’s important move in the Walayar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here