Advertisement

വാഹനാപകടത്തെ തുടര്‍ന്ന് കുതിരാനില്‍ ഉണ്ടായ ഗതാഗതക്കുരുക്കിന് അയവ്

October 31, 2020
Google News 1 minute Read
kuthiran accident

തൃശൂര്‍ കുതിരാനിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് അയവ് വന്നു. ചരക്ക് വാഹനങ്ങള്‍ക്കായി കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നുനല്‍കിയാണ് ഗതാഗതം നിയന്ത്രിച്ചത്. കുതിരാന്‍ തുരങ്കത്തിന് സമീപം നാല് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു കനത്ത ഗതാഗത കുരുക്ക് രൂപപ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.

കുതിരാന്‍ തുരങ്കത്തിന് സമീപം പുലര്‍ച്ചെ 12.30 ഓടെയാണ് ലോറികള്‍ കൂട്ടിയിടിച്ച് ഉണ്ടായത്. അപകടത്തില്‍ തുരങ്കത്തിലേക്കുള്ള റോഡില്‍ 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ 5 കിലോമീറ്റര്‍ ദൂരത്തില്‍ 11 മണിക്കൂറോളമാണ് വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായത്.

കുതിരാനില്‍ അപകടങ്ങള്‍ നിത്യ സംഭവമായി മാറുകയാണെന്ന് നാട്ടുകാര്‍. ദേശീയ പാതയിലെ കുഴികളും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നടപടി ആയിട്ടില്ല. ദിവസേന ഉള്ള ഗതാഗതകുരുക്കിന് പുറമെയാണ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉള്ള ഈ വലിയ കുരുക്കുകള്‍. ഗതാഗത കുരുക്ക് മണിക്കൂറുകള്‍ നീണ്ടതോടെയാണ് കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നുനല്‍കിയത്. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് ഒരു തുരങ്കത്തിലൂടെ കടത്തി വിടുന്നത്.

Story Highlights kuthiran accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here