ബിഹാറിലെ അടിസ്ഥാന മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് ലക്ഷ്യം; പ്രതിപക്ഷ പ്രതീക്ഷയായി തേജസ്വി യാദവ്

tejashwi yadav

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇക്കുറി ശ്രദ്ധേയമാക്കുന്നതില്‍ ഒന്നാണ് തേജസ്വി യാദവിന്റെ സാന്നിധ്യം. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഇതിനകം സംസ്ഥാനത്ത് ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഈ 31കാരന് സാധിച്ചിരിക്കുന്നു.

പരിചയസമ്പന്നനായ നിതിഷ് കുമാറിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാന്‍ തേജസ്വി യാദവിന് സാധിച്ചാല്‍ അത് ബിഹാര്‍ രാഷ്ട്രിയത്തില്‍ പുതിയ അധ്യായത്തിനാകും തുടക്കം കുറിക്കുക. സംസ്ഥാനത്തെ വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, കൃഷി, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തേജസ്വി യാദവ് പറഞ്ഞു.

അച്ഛന്‍ ലാലു പ്രസാദിന്റെ ശൈലിയല്ല തേജസ്വി യാദവിന്റെത്. താന്‍പെരുമ അല്‍പം പോലും പ്രദര്‍ശിപ്പിക്കാതെ ജനങ്ങളുമായി തേജസ്വി അടുത്ത് ഇടപഴകുന്നു. ജംഗിള്‍ രാജ്യത്തെ യുവരാജവെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനം അടക്കം ഒന്നും തേജസ്വിയെ പ്രകോപിതനാക്കുന്നില്ല.

തേജസ്വിയുടെ വിദ്യാഭ്യാസയോഗ്യത, പരിചയസമ്പത്ത് എന്നിവ ഭരണപക്ഷം ചോദ്യം ചെയ്യുന്നുണ്ടെങ്കിലും താഴെത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ തേജസ്വിക്ക് സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.

തേജസ്വി യാദവിന്റെ നേത്യത്വത്തിലാണ് ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതീക്ഷകള്‍. ആദ്യം മുഖ്യമന്ത്രി സ്ഥാനത്ത് തേജസ്വിയെ പിന്തുണക്കാതിരുന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ഇപ്പോള്‍ തേജസ്വിയില്‍ വിശ്വാസം അര്‍പ്പിക്കുകയാണ്. പ്രതിപക്ഷ സഖ്യത്തെ അധികാരത്തിലെത്തിക്കാനായാല്‍ തലമുറമാറ്റം എന്നതിലുപരിയായുള്ള രാഷ്ട്രീയ പരിവര്‍ത്തനമാകും ബിഹാറില്‍ സംഭവിക്കുന്നത്. 2015 മുതല്‍ 2017 വരെ മഹാസഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

Story Highlights tejashwi yadav, bihar election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top