വനിതാ ടി-20 ചലഞ്ച്; ജിയോ മുഖ്യ സ്പോൺസർ ആകും

ഐപിഎൽ പ്ലേ ഓഫുകളോടനുബന്ധിച്ച് നടക്കുന്ന വനിതാ ടി-20 ചലഞ്ചിൽ റിലയൻസ് ജിയോ മുഖ്യ സ്പോൺസർമാരാവും. ഇത് ആദ്യമായാണ് വനിതാ ടി-20 ചലഞ്ചിന് പ്രത്യേക സ്പോൺസർ ഉണ്ടാവുന്നത്. കഴിഞ്ഞ വർഷം വരെ ഐപിഎലിൻ്റെ അതേ സ്പോൺസർമാരാണ് ടി-20 ചലഞ്ചും സ്പോൺസർ ചെയ്തുകൊണ്ടിരുന്നത്.
നവംബർ 4 മുതൽ 9 വരെയാണ് വനിതാ ഐപിഎൽ നടക്കുക. ഇക്കൊല്ലം ടീമുകൾ അധികരിപ്പിക്കാനുള്ള പദ്ധതി ഉണ്ടായിരുന്നു എങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മൂന്ന് ടീമുകളായി തുടരാൻ തീരുമാനിക്കുകയായിരുന്നു.
Read Also : വനിതാ ഐപിഎൽ: താരങ്ങളെത്തി
ട്രെയിൽബ്ലേസേഴ്സ്, സൂപ്പർ നോവാസ്, വെലോസിറ്റി എന്നീ ടീമുകളെ യഥാക്രമം ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, മിതാലി രാജ് എന്നിവർ നയിക്കും. ഇംഗ്ലീഷ് താരങ്ങളായ സോഫി എക്സ്ലസ്റ്റൺ, ഡാനി വ്യാട്ട്, വിൻഡീസ് ഓൾറൗണ്ടർ ദീന്ദ്ര ഡോട്ടിൻ, ശ്രീലങ്കൻ താരം ചമരി അട്ടപ്പട്ടു എന്നിവരൊക്കെ ടൂർണമെൻ്റിൽ കളിക്കും. സമീപകാലത്തായി മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ തായ്ലൻഡ് ടീമിൽ നിന്നും ഒരു താരം കളിക്കും. 24കാരിയായ നടക്കൻ ചാൻ്റം ആണ് ടി-20 ചലഞ്ചിൽ പങ്കെടുക്കുന്ന ആദ്യ തായ്ലൻഡ് താരം ആവുക.
Story Highlights – BCCI ANNOUNCE JIO AS TITLE SPONSOR FOR 2020 WOMEN’S T20 CHALLENGE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here