പഞ്ചാബിനും കൊല്‍ക്കത്തയ്ക്കു രാജസ്ഥാനും ഇന്ന് ജീവന്‍മരണ പോരാട്ടം

ഐപിഎല്ലില്‍ പഞ്ചാബിനും കൊല്‍ക്കത്തയ്ക്കു രാജസ്ഥാനും ഇന്ന് ജീവന്‍മരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കിംഗ്‌സ് ഇലവന് സൂപ്പര്‍കിംഗ്‌സിനെ തോല്‍പ്പിക്കണം. രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ തോല്‍ക്കുന്ന ടീമിനും പ്ലേ ഓഫ് പ്രതീക്ഷ ഇല്ലാതാകും.
പ്ലേഓഫ് പ്രതീക്ഷയുമായി ഇറങ്ങുന്ന മൂന്ന് സംഘങ്ങളില്‍ ഒരു ടീം ടൂര്‍ണമെന്റില്‍ നിന്ന് ഇന്ന് തന്നെ പുറത്ത് പോകും. എന്നാല്‍ ജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലം കാക്കണം. കുഴഞ്ഞുമറിഞ്ഞ കണക്കിന്റെ കളി ഇന്നത്തെ ദിവസത്തെ സൂപ്പര്‍ സണ്ടേ ആക്കി മാറ്റും.
അവസാന സ്ഥാനക്കാരെങ്കിലും പലടീമിന് മുന്നിലും വഴിമുടക്കികളായി നിന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് കിംഗ്‌സ് ഇലവന്റെ എതിരാളി. ഇന്ന് ജയിച്ചാല്‍ സാധ്യത ഏറുമെങ്കിലും സണ്‍റൈസേഴ്‌സിന്റെ അടുത്ത മത്സരത്തിലെ ഫലവും രാജസ്ഥാനും കൊല്‍ക്കത്തയും ഫിനിഷ് ചെയ്യുന്ന പോയിന്റും റണ്‍റേറ്റുമെല്ലാം ആശ്രയിച്ചിരിക്കും പഞ്ചാബിന്റെ മുന്നോട്ടുള്ള സാധ്യത. പഞ്ചാബിനും രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും സണ്‍റൈസേഴ്‌സിനും 12 പോയിന്റ് വീതമാണ്. അതുകൊണ്ട് തന്നെ ജയിച്ചാല്‍ മാത്രം പോരാ, ഹൈദരാബാദിനേക്കാളും കൊല്‍ക്കത്ത രാജസ്ഥാന്‍ മത്സരവിജയികളേക്കാളും റണ്‍റേറ്റ് ഉറപ്പിക്കണം പഞ്ചാബിന്. നിലവില്‍ സണ്‍റൈസേഴ്‌സ് നാലാമതും കിംഗ്‌സ് ഇലവന്‍ അഞ്ചാം സ്ഥാനത്തുമാണ്. രാജസ്ഥാന്‍, കൊല്‍ക്കത്ത, പഞ്ചാബ് എന്നീ മൂന്ന് ടീമുകള്‍ക്കും നെഗറ്റീവ് റണ്‍റേറ്റാണെങ്കില്‍ ഉള്ളതില്‍ ഭേദപ്പെട്ട നിരക്ക് കിംഗ്‌സ് ഇലവനാണ്. രാജസ്ഥാനും കൊല്‍ക്കത്തയും മുഖാമുഖമെത്തുമ്പോള്‍ ഒരു ടീം ഇന്ന് തന്നെ പുറത്തേക്ക് പോകും. മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കണമെങ്കില്‍ പോലും രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും പഞ്ചാബിനും ഇന്ന് ജീയച്ചേ മതിയാകൂ. വാരാന്ത്യത്തിലെ ബ്ലോക്ബ്ലസ്റ്ററിനാണ് യുഎഇയില്‍ ഇന്ന് അരങ്ങുണരുന്നത്.
Story Highlights – IPL , play-offs, Punjab, Kolkata, Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here