സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോര്‍ എസ്കലേറ്റര്‍ നടപ്പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോര്‍ എസ്കലേറ്റര്‍ നടപ്പാലം മുഖ്യമന്ത്രി പിണറായി വിജയന് കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തണ് നടപ്പാലം നിര്‍മിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചിലവിട്ടായിരുന്നു എസ്കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം. സംസ്ഥാനത്തെ പൊതുനിരത്തിലുള്ള ആദ്യത്തെ എസ്കലേറ്ററും ലിഫ്റ്റും അടങ്ങിയ നടപ്പാലമാണ് കോഴിക്കോട് യാഥാര്‍ത്ഥ്യമായത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. കേന്ദ്ര നഗര കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
നഗരത്തിലെ ഏറ്റവും തിരക്കുള്ള പുതിയ ബസ്സ്റ്റാന്റിനും ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും ഇടയിലായാണ് പാലം നിര്‍മിച്ചത്. പാലത്തിന് മൂന്ന് മീറ്റര്‍ വീതിയും 25.37 മീറ്റര്‍ നീളവുമുണ്ട്. ഒരേസമയം 13 പേര്‍ക്ക് ലിഫ്റ്റിലും മണിക്കൂറില്‍ 11,700 പേര്‍ക്ക് എസ്കലേറ്ററിലും കയറാം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
Story Highlights – Pinarayi Vijayan inaugurated the escalator footbridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here