‘ദൈവമായ ഭീമിനെ മുസ്ലിം തൊപ്പി ധരിപ്പിച്ചു’; സംവിധായകൻ രാജമൗലിയെ ഭീഷണിപ്പെടുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ

സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ ഭീഷണിപ്പെടുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർ ആർ ആറുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ചിത്രത്തിൽ ഭീം ആയി അഭിനയിക്കുന്നത് ജൂനിയർ എൻടിആർ ആണ്. തൻ്റെ ക്യാരക്ടർ വിഡിയോയിൽ മുസ്ലിങ്ങൾ അണിയുന്ന തൊപ്പി ധരിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് എംപി കൂടിയായ ബണ്ടി രംഗത്തെത്തിയത്.
സ്വാതന്ത്ര്യ സമര സേനാനിയായ കോമരം ഭീമിൻ്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണ് ആർ ആർ ആർ. ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ ഈ ആദിവാസി നേതാവിനെ ദൈവമായി ആരാധിക്കുന്നുണ്ടെന്നാണ് ബണ്ടി പറയുന്നത്. അതുകൊണ്ട് തന്നെ ദൈവമായി കണക്കാക്കപ്പെടുന്ന ഒരാളെ മുസ്ലിം തൊപ്പി ധരിപ്പിച്ചത് ശരിയായില്ല എന്ന് ബിജെപി എംപി പറയുന്നു. ഈ രംഗങ്ങൾ നീക്കിയില്ലെങ്കിൽ രാജമൗലി പ്രത്യാഘാതം നേരിടേണ്ടി വരും. സെൻസേഷന് വേണ്ടി കോമരം ഭീമിനെ രാജമൗലി തൊപ്പി ധരിപ്പിച്ചു. നമ്മളത് അംഗീകരിക്കില്ലെന്നും ബണ്ടി പറഞ്ഞു.
ബാഹുബലിക്ക് ശേഷം രാജമൗലി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ആർ ആർ ആർ. എൻടിആറിനൊപ്പം രാം ചരൺ തേജ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Story Highlights – RRR row over Bheem, Telangana BJP Chief threatens SS Rajamouli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here