ശമ്പള വിതരണം; മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജീവനക്കാരുടെ മുടങ്ങി കിടക്കുന്ന ശമ്പളം വിതരണം ചെയ്യുക, ബോര്‍ഡിനായി പൊതുഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം അരംഭിച്ചത്.
Read Also : ശമ്പളം മുടങ്ങി; മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ ജീവനക്കാരുടെ കുത്തിയിരിപ്പ് സമരം
മലബാര്‍ ദേവസ്വം ബോര്‍ഡിന് മാത്രമായി ആക്ട് ആന്‍ഡ് റൂളും പൊതു ഫണ്ടും രൂപീകരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. പൊതുഫണ്ടിലൂടെ മാത്രമേ മുടങ്ങാതെ ശമ്പളം വിതരണം ചെയ്യാനാകൂ എന്നാണ് ജീവനക്കാരുടെ നിലപാട്. വര്‍ഷങ്ങളായി ശമ്പള പരിഷ്‌കരണം നടന്നിട്ടില്ലെന്നും സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ പറയുന്നു.
രണ്ട് വര്‍ഷത്തിലേറെയായി ശമ്പളം മുടങ്ങി കിടക്കുന്ന നിരവധി പേരാണ് ദേവസ്വം ബോര്‍ഡിന് കീഴില്‍ ജോലി ചെയ്യുന്നത്. സംഭവത്തില്‍ പ്രധിഷേധിച്ച് ഒരു വിഭാഗം ജീവനക്കാര്‍ നേരത്തെ സമരം ആരംഭിച്ചിരുന്നു. ദേവസം ബോര്‍ഡിന് കീഴിലുള്ള സി,ഡി ഗ്രേഡ് അമ്പലങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് പ്രധാനമായും മുടങ്ങി കിടക്കുന്നത്.
Story Highlights – malabar dewaswam board, salary distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here