കമ്മീഷൻ തുക നൽകാതെ ശിവശങ്കരനെ കാണാൻ സമ്മതിച്ചില്ല; ശിവശങ്കരന് കുരുക്കായി യുവി ജോസിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴികൾ

ശിവശങ്കരന് കുരുക്കായി യുവി ജോസിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴികൾ. കമ്മീഷൻ തുക നൽകിയ ശേഷം മാത്രമാണ് ശിവശങ്കരനെ കാണാൻ അവസരം ലഭിച്ചതെന്ന് സന്തോഷ് ഈപ്പൻ ആവർത്തിച്ചു.
കമ്മീഷൻ നൽകുന്നതിന് മുൻപ് നാലു തവണ ശിവശങ്കരനെ കാണാൻ ശ്രമം നടത്തിയിരുന്നുവെന്ന് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ പറഞ്ഞു. പല കാര്യങ്ങൾ പറഞ്ഞ് അവസരം നിഷേധിക്കുകയായിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു. എന്നാൽ ഔദ്യോഗിക തിരക്ക് കാരണമാണ് കാണാൻ കഴിയാതിരുന്നതെന്നാണ് ശിവശങ്കറിന്റെ വിശദീകരണം.
ശിവശങ്കരന്റെ നിർബന്ധത്തിനു വഴങ്ങിയാണ് സന്തോഷ് ഈപ്പനെ കാണാൻ തയാറായതെന്ന് യുവി ജോസും മൊഴി നൽകി. കരാർ നൽകുന്നതിനുമുമ്പ് താൻ ആരുമായും കൂടിക്കാഴ്ച നടത്താറില്ലെന്നും യുവി ജോസ് വ്യക്തമാക്കി. താൻ ആരിൽനിന്നും കമ്മീഷൻ തുക കൈപ്പറ്റിയിട്ടില്ല എന്നും യുവി ജോസ് കൂട്ടിച്ചേർത്തു.
Story Highlights – santhosh eapen uv jose statements against sivasankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here