എം ശിവശങ്കറിന് മെഡിക്കൽ പരിശോധന; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് സുപ്രിം കോടതി

ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കറിന് മെഡിക്കൽ പരിശോധന. കേരളത്തിലെ മെഡിക്കല്‍ പരിശോധനയില്‍ വിശ്വാസമില്ലെന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രിം കോടതി നിർദ്ദേശിച്ചു.(Medical Examination for M Sivasankar)
ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ഇഡി വാദിക്കുകയായിരുന്നു. പുതുച്ചേരിയിലെ JIPMER ആശുപത്രിയില്‍ പരിശോധന നടത്താനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് എം ശിവശങ്കര്‍. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് എം ശിവശങ്കരൻ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജാമ്യം നീട്ടി നൽകേണ്ട ആവശ്യം വരുന്നില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ ഒഴിവായി എന്നും ഇഡിയുടെ മുന്നിൽ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here