നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവയെ കണ്ടെത്തി

തിരുവനന്തപുരം നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ രാവിലെ സഫാരി പാര്‍ക്കില്‍ കണ്ടെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍. നെയ്യാറില്‍ കടുവയുള്ള സ്ഥലം അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ മയക്കുവെടി വച്ചേക്കുമെന്നും വിവരം.
അതേസമയം വയനാട്ടില്‍ നിന്ന് മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ നെയ്യാര്‍ ഡാമിലെത്തി. കടുവയുടെ ആരോഗ്യ സ്ഥിതി കൂടെ കണക്കിലെടുത്തായിരിക്കും മയക്കുവെടി വയ്ക്കുക. കടുവ നിരീക്ഷണ പരിധിയിലെന്നും ജനങ്ങള്‍ ആശങ്ക പെടേണ്ടെതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ചാടിപ്പോയ കടുവയെ ഇനിയും പിടികൂടാനായിട്ടില്ല.
Read Also : നെയ്യാറില്‍ രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനം വകുപ്പ്
കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനം വകുപ്പ് നേരത്തെ ഉറപ്പിച്ചിരുന്നു. സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തില്‍ രാത്രി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. വയനാട്ടില്‍ നിന്നെത്തിച്ച 10 വയസുള്ള കടുവ ഇന്നലെ ഉച്ചയോടാണ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്.
ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു രക്ഷപെട്ടുവെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.അതേസമയം ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
Story Highlights – neyyar safari park, tiger found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here