Advertisement

രാജ്യത്ത് കൊവിഡ് കേസുകള്‍ 82 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45,230 കേസുകള്‍, 496 മരണം

November 2, 2020
1 minute Read
covid 19, coronavirus, india

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 82,29,313 ആയി. 496 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 1,22,607 ആയി.

53,285 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 75,44,798 ആയി. 5,61,908 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. അതിനിടെ, ഒഡീഷ ഗവര്‍ണര്‍ ഗണേഷി ലാലിന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിന കേസുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. രോഗമുക്തി നിരക്ക് 91.6 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.49 ശതമാനമായി കുറഞ്ഞു. രാജ്യത്തെ പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എട്ടരലക്ഷം പരിശോധനകള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്. ആകെ പരിശോധന 11 കോടി കടന്നു. രോഗവ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ ആഭ്യന്തര സെക്രട്ടറി അജയകുമാര്‍ ബല്ലയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ഉത്സവ കാലവും, ശൈത്യവും ,അന്തരീക്ഷ മലിനീകരണവും കാരണം സ്ഥിതി സങ്കീര്‍ണമാക്കുന്ന ഡല്‍ഹിയില്‍ പ്രതിരോധ നടപടികള്‍ കടുപ്പിക്കും.

Story Highlights covid 19, coronavirus, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top