സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
- കോഴിക്കോട് -576
- എറണാകുളം -518
- ആലപ്പുഴ -498
- മലപ്പുറം -467
- തൃശൂര്‍ -433
- തിരുവനന്തപുരം -361
- കൊല്ലം -350
- പാലക്കാട് -286
- കോട്ടയം -246
- കണ്ണൂര്‍ -195
- ഇടുക്കി -60
- കാസര്‍ഗോഡ് -58
- വയനാട് -46
- പത്തനംതിട്ട -44
21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
- കോഴിക്കോട് -541
- എറണാകുളം -407
- ആലപ്പുഴ -482
- മലപ്പുറം -440
- തൃശൂര്‍ -420
- തിരുവനന്തപുരം -281
- കൊല്ലം -339
- പാലക്കാട് -133
- കോട്ടയം -244
- കണ്ണൂര്‍ -135
- ഇടുക്കി -53
- കാസര്‍ഗോഡ് -54
- വയനാട് -42
- പത്തനംതിട്ട -28
47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം -507
- കൊല്ലം -553
- പത്തനംതിട്ട -228
- ആലപ്പുഴ -793
- കോട്ടയം -334
- ഇടുക്കി -78
- എറണാകുളം -1093
- തൃശൂര്‍ -967
- പാലക്കാട് -463
- മലപ്പുറം -945
- കോഴിക്കോട് -839
- വയനാട് -72
- കണ്ണൂര്‍ -93
- കാസര്‍ഗോഡ് -143
ഇതോടെ 86,681 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,55,943 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,477 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
further updates soon………
Story Highlights – covid confirmed 4138 cases in kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here