ദീപിക പദുക്കേണിന്റെ മാനേജറെ കണ്ടെത്താനായിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ

ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ കണ്ടെത്താനായില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ബുധനാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് എൻസിബി നോട്ടീസ് നൽകിയെങ്കിലും കരിഷ്മ അതിനോട് പ്രതികരിച്ചിട്ടില്ല.
കരിഷ്മയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ അമ്മക്കും അവർ പ്രവർത്തിച്ചിരുന്ന ക്വാൻ ടാലന്റ് ഏജൻസിയിലെ ജോലിക്കാർക്കും നോട്ടീസ് നൽകുമെന്ന് എൻസിബി അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്തമാക്കി.
Read Also : ലഹരിമരുന്ന് കേസ്; ദീപിക പദുകോൺ അടക്കം ഏഴ് പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
കരിഷ്മയുടെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 1.7 ഗ്രാം ഹാഷിഷ് പിടിച്ചെത്തിരുന്നു. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളിൽ കരിഷ്മയ്ക്കും പങ്കുണ്ടെന്നാണ് എൻസിബി പറയുന്നത്.
Story Highlights – Deepika padukone, Narcotic control bureau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here