മുന്നാക്ക സംവരണം; സര്‍ക്കാര്‍ നടപടിക്കെതിരെ സമസ്തയുടെയും എസ്എന്‍ഡിപിയുടെയും പ്രതിഷേധം

മുന്നാക്ക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സമസ്തയുടെയും എസ്എന്‍ഡിപിയുടെയും പ്രതിഷേധം. മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നില്ലെന്നും, സംവരണീയരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമോ എന്നതാണ് പ്രശ്‌നം എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സാമ്പത്തിക സംവരണത്തില്‍ ലീഗിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ആരോപിച്ചു .
മുന്നാക്ക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമസ്ത ജംമീയത്തുല്‍ ഉലമയുടെ പ്രത്യക്ഷ പ്രക്ഷോഭത്തിനാണ് ഇന്ന് കോഴിക്കോട് തുടക്കമായത്. മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നില്ലെന്നും , എന്നാല്‍ സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ പരിശോധിക്കണെമെന്നുമാണ് സമസ്തയുടെ നിലപാട്. ഇക്കാര്യത്തിലെ ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സാമ്പത്തിക സംവരണം നയമായി സ്വീകരിച്ച യുഡിഎഫിനൊപ്പം തുടരുന്ന ലീഗിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന ഇരു മുന്നിണികളിലേയും രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്ത് വന്ന് യോജിച്ചുള്ള സമരത്തിന് തയാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സാമ്പത്തിക സംവരണത്തെ എതിര്‍ത്തുള്ള എസ്എന്‍ഡിപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
Story Highlights – Forward reservation; Protest by Samastha and SNDP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here