മുന്നാക്ക സംവരണം; യുഡിഎഫിനൊപ്പം തുടരുന്ന ലീഗിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് വെള്ളാപ്പള്ളി നടേശന്‍

മുന്നാക്ക സംവരണം നയമായി സ്വീകരിച്ച യുഡിഎഫിനൊപ്പം തുടരുന്ന ലീഗിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന ഇരു മുന്നിണികളിലേയും രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്ത് വന്ന് യോജിച്ചുള്ള സമരത്തിന് തയാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സാമ്പത്തിക സംവരണത്തെ എതിര്‍ത്തുള്ള എസ്എന്‍ഡിപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍, മുന്നാക്ക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നയം തന്നെയാകും സംസ്ഥാന നേതൃത്വത്തിനെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഇല്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പ്രതികരണം. സാമ്പത്തിക സംവരണത്തില്‍ മുസ്ലിം ലീഗിന് നേരത്തെ മുതല്‍ അവരുടെ അഭിപ്രായമുണ്ടെന്നും ലീഗിന്റെ വ്യത്യസ്ത അഭിപ്രായത്തോടെയാണ് 2011 ല്‍ യുഡിഎഫ് പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയതെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Story Highlights – Forward reservation; Vellapally Natesan against the stand of the League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here