കൊല്ലം, എറണാകുളം ജില്ലകളിൽ ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം 300 ന് മുകളിൽ; കാസർഗോഡ് 100 ൽ താഴെ

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 350 പേർക്കാണ്. ഇതിൽ 339 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. ആറുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ജില്ലയിൽ നാല് പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 533 പേർ രോഗമുക്തി നേടി.
എറണാകുളത്ത് ഇന്ന് 518 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 407 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 97 കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 8 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.
കാസർഗോഡ് ജില്ലയിൽ പുതുതായി 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഓരോരുത്തർ വീതം ഇതര സംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നുമായി എത്തിയവരാണ്. ചികിത്സയിലുണ്ടായിരുന്ന 143 പേർ പുതുതായി രോഗമുക്തമായി.
Story Highlights – kollam, eranakulam, kasrgod covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here