മുംബൈയുടെ കൊവിഡ് ഗ്രാഫ് മെയ്, സെപ്റ്റംബർ മാസത്തോളം ഉയരില്ലെന്ന് പഠനം

മെയ്, സെപ്റ്റംബർ മാസത്തിലെ വർധനവിനോളം മുംബൈയുടെ കൊവിഡ് ഗ്രാഫ് ഇനിയും ഉയരില്ലെന്ന് പഠനം. എന്നാൽ ഉത്സവകാലം പ്രമാണിച്ച് നവംബർ ആദ്യവാരം നഗരം പൂർണമായും തുറന്നാൽ ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് കൊളാബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ (ടിഎഫ്ആർ) ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
മുംബൈയിലെ ചേരിയിലുള്ളവർ 80 ശതമാനവും നഗരത്തിലുള്ളവർ 55 ശതമാനവും അടുത്ത വർഷം ജനുവരിയോടെ ഹെർഡ് ഇമ്യൂണിറ്റി (ആർജിത പ്രതിരോധം) കൈവരിക്കും. ദീപാവലിയ്ക്ക് ശേഷം രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഉത്സവകാലത്തെക്കാൾ കുറവായിരിക്കുമെന്നും ടി.എഫ്.ആർ ടീം വ്യക്തമാക്കുന്നു.
മാത്രമല്ല, വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആളുകൾക്ക് ഉണ്ടായിട്ടുണ്ടെന്നും ടിഎഫ്ആർ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ഡീൻ സന്ദീപ് ജുൻജ പറഞ്ഞു.
അതേസമയം, പൊതു ഗതാഗത സംവിധാനങ്ങൾ തുറക്കുന്ന നവംബർ ജനുവരി മാസങ്ങളിൽ രോഗ ബാധിതരുടെ എണ്ണം വർധിച്ചേക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് രോഗ വ്യാപനത്തിന് കാരണമാവില്ലെന്നും ടി.എഫ്.ആർ ശാസ്ത്രജ്ഞർ പറയുന്നു.
Story Highlights – mumbai covdi graph is not rise till may and september
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here