ആയിരം വിജിലന്‍സ് അന്വേഷണം വന്നാലും ഭയമില്ലെന്ന് പി ടി തോമസ്

pt thomas

സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ആയിരം വിജിലന്‍സ് അന്വേഷണം വന്നാലും ഭയമില്ലെന്നും പി ടി തോമസ്. വിജിലന്‍സ് അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് പിണറായി ധരിക്കെണ്ടെന്ന് പി ടി തോമസ് പ്രതികരിച്ചു. ആരുടെ മുന്നിലും തല കുനിക്കേണ്ട കാര്യമില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എംഎല്‍എ.

സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന് എതിരെ പത്ര സമ്മേളനം നടത്തിയതിനാണ് തന്നെയും കുടുംബത്തെയും കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ വേട്ടയാടിയത്. ഭാര്യയെ ജോലി സ്ഥലത്ത് പോലും ബുദ്ധിമുട്ടിച്ചിരുന്നുവെന്നും പി ടി തോമസ് പറഞ്ഞു.

Read Also : കള്ളപ്പണ ഇടപാട്; പി ടി തോമസ് എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

കോണ്‍ഗ്രസ് നേതാവായ പി ടി തോമസ് എംഎല്‍എയ്‌ക്കെതിരെ ഇടപ്പള്ളി ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നല്‍കിയിരുന്നു.

എറണാകുളം റേഞ്ച് എസ് പിയുടെ കീഴിലാണ് അന്വേഷണം. കള്ളപ്പണ ഇടപാടില്‍ പി ടി തോമസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉത്തരവ്. ഇടപ്പള്ളിയിലെ ഭൂമി ഇടപാടില്‍ പി ടി തോമസിന്റെ സാന്നിധ്യത്തില്‍ കള്ളപ്പണ ഇടപാട് നടന്നു എന്നാണ് പരാതി. ഇടപാട് നടന്നപ്പോള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പണം പിടിച്ചെടുത്തു. ഈ സമയം പി ടി തോമസ് സ്ഥലത്ത് നിന്ന് മാറിയതും വിവാദമായിരുന്നു.

Story Highlights pt thomas, vigilance enquiry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top