യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നു; ഡിജിപിക്കെതിരെ രമേശ് ചെന്നിത്തല

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ഡിജിപി ശ്രമിക്കുന്നതായും സര്‍ക്കാരിന് വേണ്ടി ഡിജിപി വഴിവിട്ട് പ്രവര്‍ത്തിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ലൈഫ് മിഷന്‍ ക്രമക്കേടില്‍ എം. ശിവശങ്കര്‍ അഞ്ചാം പ്രതിയെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നവര്‍ക്കെതിരെ കള്ളക്കേസ് എടുക്കാന്‍ ഡിജിപി കൂട്ടു നില്‍ക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. ഡിജിപി സര്‍ക്കാരിന് വേണ്ടി എന്ത് വിടുപണിയും ചെയ്യുമെന്ന് വ്യക്തമായെന്നും കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപിയാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഡിജിപിക്കെതിരെ ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും എം. ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരള ആദിവാസി കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Story Highlights – Ramesh Chennithala against DGP Loknath Behra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here