പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ അന്തരിച്ചു

പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ(92) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.

പത്മഭൂഷൻ, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. വയലിനിൽ നാദവിസ്മയം സൃഷ്ടിച്ച കൃഷ്ണൻ, രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ഭാഗവതർമഠത്തിൽ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബർ ആറിനാണ് ജനനം. മൂന്നാംവയസു മുതൽ വയലിൻ പഠിച്ചു തുടങ്ങിയ കൃഷ്ണൻ നിരവധി വേദികളിൽ വയലിനിൽ നീദ വിസ്മയം തീർത്തിട്ടുണ്ട്.

പാലക്കാട് നെന്മാറ അയിരൂർ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കൾ: വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ. ശ്രീറാം കൃഷ്ണൻ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Story Highlights TN krishnan passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top