ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. സീമാൻഞ്ചൽ മേഖലയിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ സഖ്യത്തിന് മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും അടക്കമുള്ള പ്രമുഖർ ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് വീണ്ടും ജംഗിൾ രാജ് തിരികെ വരാൻ ജനങ്ങൾ അനുവദിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് പറഞ്ഞു. മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകൾ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 52 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പും ഇന്ന് നടന്നു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ വോട്ടെടുപ്പ് പുർത്തിയായി രാവിലെ മുതൽ തന്നെ 94 മണ്ഡലങ്ങളിലും സാമാന്യം ഭേദപ്പെട്ട പോളിംഗ് ആണ് നടന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ സംഘത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് തുടങ്ങിയർ രാവിലെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഭരണം നേടുമെന്ന് തേജസ്വി യാദവും
അധികാരം നിലനിർത്തുമെന്ന് നിതീഷ് കുമാറും അവകാശപ്പെട്ടു.
പട്‌ന പാർട്ടി അടക്കമുള്ള മണ്ഡലങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങക്കിടയിലായിരുന്നു തെരഞ്ഞെടുപ്പ്. ന്യൂനപക്ഷ മേഖലകളായ ഗോപാൽഗഞ്ചിയിലടക്കം വോട്ടർമാരുടെ നീണ്ട നിര പോളിംഗ് ബൂത്തിന് മുന്നിൽ ദൃശ്യമായിരുന്നു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പ്രചാരണത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധി തുടങ്ങിയവർ രണ്ട് യോഗങ്ങളിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. അടുത്ത ഘട്ടത്തിൽ നവംബർ 7 ന് 78 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Story Highlights – Bihar Assembly elections; Improved polling was recorded in the second phase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here