ഐഫോണ്‍ 12 പ്രോ ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന പണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ദുബായില്‍ പോയി ഐ ഫോണും വാങ്ങി തിരിച്ചുവരാം; എന്നാലും പണം ബാക്കിയാകും

ആപ്പിള്‍ നാല് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നീ ഫോണുകളാണ് ആപ്പിള്‍ അവതരിപ്പിച്ചത് എത്തിച്ചത്. ഇതില്‍ രണ്ട് ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ഐഫോണ്‍ 12 ഉം ഐഫോണ്‍ 12 പ്രോയും.
പുതിയ ഫോണുകള്‍ അവതരിപ്പിച്ചതോടെ ആപ്പിള്‍ ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ് എന്നീ ഫോണുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. അതോടൊപ്പം തന്നെ നിലവിലുള്ള ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ എന്നീ മോഡലുകളുടെ വിലയും കുറച്ചു.
ഐഫോണ്‍ 12 ന്റെ ബേസ് വേരിയന്റിന് 69,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 12 പ്രോയുടെ ബേസ് വേരിയന്റിന് 1,19,900 രൂപയും. ഐഫോണ്‍ പ്രോ മോഡലുകളുടെ മുന്‍ വേരിയന്റുകള്‍ പരിശോധിക്കുമ്പോഴും വിലയുടെ കാര്യത്തില്‍ ഈ ഉയര്‍ന്ന ട്രെന്‍ഡ് കണ്ടെത്താനാകും. അതിനാല്‍ തന്നെ ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ പലരും മറ്റ് രാജ്യങ്ങളില്‍ ഐഫോണിന്റെ വിലയെക്കുറിച്ചും അന്വേഷിക്കും.
ദുബായില്‍ ഐഫോണ്‍ 12 പ്രോ വില്‍പനയ്ക്ക് എത്തുന്നത് 84,000 രൂപയ്ക്കാണ്. അതായത് ഇന്ത്യയിലേക്കാള്‍ വിലക്കുറവില്‍ ദുബായില്‍ ഐഫോണ്‍ 12 പ്രോ ലഭിക്കും. അതായത് നിങ്ങള്‍ ദുബായില്‍ പോയി ഐഫോണ്‍ വാങ്ങി തിരികെ നാട്ടില്‍ എത്തിയാലും ഇന്ത്യയില്‍ നിന്ന് ഫോണ്‍ വാങ്ങുന്ന അത്രയും തുകയാകില്ല. മാത്രമല്ല, തുക ലാഭിക്കാനും സാധിക്കും.
അതായത്, ഐഫോണ്‍ 12 പ്രോ – 128 ജിബിയുടെ ഇന്ത്യയിലെ വില 1,19,000 രൂപയാണ്. ഇതേ ഫോണിന്റെ ദുബായിലെ വില 84,000 (Dh 4,199) രൂപയും.
അതിനാല്‍ നിങ്ങള്‍ ഫോണ്‍ വാങ്ങുന്നതിനായി ദുബായില്‍ പോയി, ഫോണ്‍ വാങ്ങി തിരികെ എത്തിയാലും വിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകള്‍ പരിശോധിക്കുമ്പോള്‍ ലാഭമായിരിക്കും ഉണ്ടാവുക. ഐഫോണ്‍ 12 പ്രോ നവംബര്‍ ആറുമുതലാണ് ദുബായില്‍ വില്‍പനയ്‌ക്കെത്തുന്നത്. നിങ്ങള്‍ ഡല്‍ഹിയില്‍ നിന്നോ കൊല്‍ക്കത്തയില്‍ നിന്നോ ദുബായ്ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത് തിരികെ വന്നാല്‍ ഏകദേശം ചെലവാകുന്നത് 18,000 രൂപയായിരിക്കും. വിമാനത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് തുകയില്‍ അല്‍പം മാറ്റം ഉണ്ടായേക്കാം. എന്നാലും ഏകദേശം ഉണ്ടായേക്കാവുന്ന ചെലവ് ഇങ്ങനെ
- വിമാന ടിക്കറ്റ്: ഇന്‍ഡിഗോ – 17,929 രൂപ
- ഐഫോണ്‍ 12 പ്രോ 128 ജിബി ഫോണ്‍ (ദുബായിലെ വില) – 84,000
- മറ്റ് ചിലവുകള്‍ – 10,000
- മുഴുവന്‍ ചെലവ് – 1,11,929
- ഏകദേശം ലാഭിക്കാവുന്ന തുക – 8000

ദുബായിലേക്ക് യാത്ര ചെയ്ത് ഫോണ്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനല്ല ഈ കണക്ക്. ആപ്പിള്‍ ഫോണുകള്‍ക്ക് ഇന്ത്യയില്‍ എത്തുമ്പോഴുള്ള വില വ്യത്യാസം മനസിലാക്കുന്നതിനാണ്. ഇന്ത്യയില്‍ ടാക്‌സും ഡ്യൂട്ടികളും കൂടുതലായി നല്‍കേണ്ടി വരുന്നുണ്ട്. പ്രത്യേകിച്ച് ഇറക്കുമതി ചെയ്യുന്ന ഫോണുകള്‍ക്ക്. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി അടക്കമുള്ള ഫോണുകള്‍ക്ക് ഏകദേശം 24,000 രൂപയ്ക്ക് അടുത്താണ് ടാക്‌സ് അടയ്‌ക്കേണ്ടി വരിക.
( കടപ്പാട് – ഇന്ത്യാ ടുഡേ)
Story Highlights – iPhone 12 Pro so expensive in India that you can fly to Dubai to buy it
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here