മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് ആറ് പേർ; വയനാട് എസ്പി ട്വന്റിഫോറിനോട്

വയനാട് മീൻമുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വയനാട് എസ്പി ജി പൂങ്കുഴലി. മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്ന് എസ്പി ട്വന്റിഫോറിനോട് പറഞ്ഞു.
മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതെ തുടർന്നാണ് വെടിവെപ്പുണ്ടായത്. സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർ ചിതറിയോടി. ഒരാളാണ് മരിച്ചത്. മരിച്ചത് തമിഴ് സ്വദേശിയാണെന്ന് സൂചനയുണ്ട്. എസ്പി തന്നെയാണ് മരണം സ്ഥിരീകരിച്ചത്.
അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. റവന്യൂ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സബ് കളക്ടർ വികൽപ്പ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തിയത്.
Story Highlights – six members in Maoist team says sp poonguzhali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here