സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജിയുൾപ്പെടെ 10 ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം

10 judges transferred

സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജിയുൾപ്പെടെ പത്ത് ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം. എൻഐഎ കോടതി ജഡ്ജി പി.കൃഷ്ണകുമാറിനെ കൊല്ലം ജില്ലാ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്.

പാലായിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ. കമനീസിനെയാണ് എൻ.ഐ.എ കോടതി ജഡ്ജിയായി നിയമിച്ചിട്ടുള്ളത്.

അടുത്തയാഴ്ച മുതൽ സ്വർണക്കടത്തുൾപ്പെടെയുള്ള കേസുകൾ പുതിയ ജഡ്ജിയാണ് പരിഗണിക്കുക. സ്വർണക്കടത്ത് കേസിൽ സ്വപ്നയൊഴികെയുള്ള മുഖ്യ പ്രതികൾ എൻ.ഐ.എ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Story Highlights 10 judges transferred

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top