Advertisement

അർണാബിന്റെ അറസ്റ്റ്; കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയരേണ്ട സംഭവമാണെന്ന് വി മുരളീധരൻ

November 4, 2020
2 minutes Read

അർണാബിന്റെ അറസ്റ്റ് കേരളത്തിലെ സംഘടനകൾ ഇരട്ടത്താപ്പ് ഉപേക്ഷിയ്ക്കണമെന്ന് വി.മുരളീധരൻ. ശക്തമായ പ്രതിഷേധം ഉയരെണ്ട സംഭവമാണ് അർണാബിന്റെ അറസ്റ്റെന്നും മുരളീധരൻ വ്യക്തമാക്കി.

അടിയന്തിരാവസ്ഥയെ ഒർമ്മിപ്പിക്കുന്ന സംഭവമാണ് മുംബൈയിൽ ഉണ്ടായത്. കേരളത്തിൽ പ്രതിഷേധം ഉയരാത്തത് നിർഭാഗ്യകരമാണ്. അർണാബിനെ ഉടൻ വിട്ടയയ്ക്കണം എന്നും മുരളീധരൻ പറഞ്ഞു.

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമിയെ ഇന്ന് രാവിലെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ കസ്റ്റഡിയിൽ എടുത്തത്. മുംബൈയിലെ വസതിയിൽ എത്തിയ പൊലീസ് അർണാബിനെ ബലമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അർണാബിനെ റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് അർണാബിനെ കൈയേറ്റം ചെയ്തതായി റിപ്പബ്ലിക് ടി.വി ആരോപിച്ചു.

2018 ലാണ് അർണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്. അർണാബിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്ളതായി ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു. അർമാബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നടപടി.

Story Highlights Arnab arrested; V Muraleedharan said that there was a strong protest in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top