ഭീകരവാദത്തെ പ്രതിരോധിക്കുന്നതിൽ ഇന്ത്യക്കും ഖത്തറിനും ഒരേ നിലപാട് ; വി.മുരളീധരൻ

ഭീകരവാദത്തെ പ്രതിരോധിക്കുന്നതിൽ ഇന്ത്യയ്ക്കും ഖത്തറിനും ഏകാഭിപ്രായമാണെന്ന് ബി.ജെ.പി നേതാവും മുൻ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരൻ.ദോഹയിൽ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഖത്തർ വിദേശകാര്യ സഹമന്ത്രിയുമായും ശൂറാ കൗൺസിൽ അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരവാദത്തിനെതിരെ ഒരുമിച്ചുനിൽക്കുന്നതിൽ ഏകാഭിപ്രായത്തിൽ എത്തിയതായും അദ്ദേഹം വ്യക്തമാക്കി.
Read Also: അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, 19 വർഷമായി ജയിലിൽ; ഒരു വർഷത്തിനകം മോചനം
ഇന്നലെയും ഇന്നുമായി ഖത്തര്‍ നേതൃത്വവുമായും പൊതുസമൂഹത്തിലെ പ്രമുഖരുമായും കൂടിക്കാഴ്ചകള്‍ നടത്തുന്നതായി വി മുരളീധരന്‍ പറഞ്ഞു. ഖത്തര്‍ ശൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍, വിദേശകാര്യ വകുപ്പ് സഹമന്ത്രി, ആഭ്യന്തര വകുപ്പ് സഹമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.ഒരു രാജ്യത്തിന്റെ പിന്തുണയോടെ അതിർത്തികടന്നുള്ള ഭീകരാക്രമണത്തിന് ഇരയാകുന്ന ഒരേയൊരു രാജ്യമായിരിക്കും ഇന്ത്യയെന്നും അങ്ങനെയുള്ള സാഹചര്യത്തെ വിശദീകരിക്കാനും ആഗോളഅഭിപ്രായം സ്വരൂപിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിനെതിരായ പോരാട്ടം ഐക്യരാഷ്ട്ര സഭാ തലത്തിലും മറ്റു തലങ്ങളിലും ഇന്ത്യ മുമ്പേ നടത്തിയിട്ടുണ്ടെന്നും ഭീകരവാദത്തെ പൂര്‍ണമായും തുടച്ചു നീക്കുന്നതുവരെ ശബ്ദമുയര്‍ത്തുകയെന്നത് എല്ലാവരുടേയും ബാധ്യതയാണെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെയാണ് സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ദോഹയിൽ എത്തിയത്. രാജീവ് പ്രതാപ് റൂഡി, അനുരാഗ് ഠാക്കൂര്‍, വി. മുരളീധരന്‍, കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരി, ആനന്ദ് ശര്‍മ, തെലുങ്കുദേശം പാര്‍ട്ടിയുടെ ലവു ശ്രീകൃഷ്ണ ദേവരായലു, ആംആദ്മി പാര്‍ട്ടി നേതാവ് വിക്രംജീത് സിംഗ് സാഹ്നി, മുന്‍ നയതന്ത്രജ്ഞന്‍ അക്ബര്‍ദ്ദീന്‍ എസ് എന്നിവരും സംഘത്തിലുണ്ട്.
Story Highlights : V. Muraleedharan says India and Qatar share the same stance on combating terrorism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here