ലഹരിമരുന്ന് കടത്ത് കേസ്; തലസ്ഥാനത്ത് ആറിടത്ത് റെയ്ഡ്

ed raid in six regions

ബനീഷ് കോടിയേരി ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആറ് ഇടങ്ങളിൽ റെയ്ഡ്.

ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അബ്ദുൽ ലത്തീഫിന്റെ കവടിയാറുള്ള വീട്, അബ്ദുൽ ലത്തീഫിന്റെ കേശവദാസപുരത്തുള്ള കാർ പാലസ്, സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം, ബിനീഷിന്റെ സുഹൃത്ത് അൽജാസം അബ്ദുൽ ലത്തീഫിന്റെ അരുവിക്കരയിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അരുൺ വർഗീസിന്റെ പട്ടം കെ.കെ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

രാവിലെ ഒൻപത് മണിയോടെ തന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിൽ പരിശോധനയ്ക്കായി എത്തി. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർക്ക് ആദ്യം അകടത്തു കടക്കാൻ സാധിച്ചില്ല. ബിനീഷിന്റെ ബന്ധുക്കൾ താക്കോലെത്തിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ അകത്തേക്ക് കയറിയത്. സി.ആർ.പി.എഫ് വീടിന് മുന്നിൽ നിലയുറച്ചിട്ടുണ്ട്.

Story Highlights ed raid in six regions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top