അശ്രദ്ധമായിട്ടിരുന്ന കോൺക്രീറ്റ് മിക്‌സർ മെഷീനിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു

അശ്രദ്ധമായിട്ടിരുന്ന കോൺക്രീറ്റ് മിക്‌സർ മെഷീനിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ പോളയ്ക്കൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ സുഷീൽ (30) ആണ് അപകടത്തിൽ മരിച്ചത്.

പ്ലമ്പിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ന് രാത്രി ഏഴോടെ ഗ്രാൻഡ്മാസ് കമ്പനിക്ക് മുന്നിലായിയിരുന്നു അപകടം. വീതി കുറഞ്ഞ വഴിയിലേക്ക് കയറികിടക്കുന്ന രീതിയിലാണ് മിക്‌സർ മെഷീൻ ഇട്ടിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അപകടം നടന്ന് ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ നിർമ്മല ആശുപത്രി മോർച്ചറിയിൽ.

Story Highlights young man died his bike crashed into a careless concrete mixer machine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top