60 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരണം

ഇന്ന് കൊവിഡ് ബാധിച്ചത് 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത് 26 മരണങ്ങള്
5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നുവെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ ഒരേസമയം ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി എത്തിയത് ഒക്ടോബര്‍ 24 നാണ്. 97,417 പേരാണ് ആ ദിവസം ചികിത്സയിലുണ്ടായിരുന്നത്. അതിനുശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഇന്ന് 84,087 പേരാണ് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Story Highlights – health workers, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here