‘പാര്‍ട്ടിയെ എകെജി സെന്ററിന്റെ അടിമയാക്കി’ കാനം രാജേന്ദ്രന് എതിരെ സിപിഐയില്‍ വിമര്‍ശനം

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കാനം രാജേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ് സുനില്‍ കുമാര്‍. കൊല്ലത്ത് പി എസ് സുപാലിനെ മാത്രം സസ്‌പെന്‍ഡ് ചെയ്തതിനെതിരെയായിരുന്നു വിമര്‍ശനം. ആര്‍ രാജേന്ദ്രന് താക്കീത് മാത്രമെന്ന കാനം രാജേന്ദ്രന്റെ സമീപനം ശരിയല്ലെന്നും കൗണ്‍സിലില്‍ വിമര്‍ശനം.
നടപടി റദ്ദാക്കണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കാനം രാജേന്ദ്രന്‍ പാര്‍ട്ടിയെ എകെജി സെന്ററിന്റെ അടിമയാക്കിയെന്ന് യോഗത്തില്‍ വിമര്‍ശനമുണ്ടായി. പാര്‍ട്ടിയെ എകെജി സെന്ററില്‍ കെട്ടിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
Read Also : ‘ചോദ്യം ചെയ്യലിന് ജലീൽ ഒളിച്ചുപോകേണ്ടിയിരുന്നില്ല’: കാനം രാജേന്ദ്രൻ
സംസ്ഥാന കൗണ്‍സില്‍ അംഗം പി എസ് സുപാലിന് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു എന്നാല്‍ ആര്‍ രാജേന്ദ്രന് താക്കീതാണ് നല്‍കിയത്. കൊല്ലം ജില്ലാ നിര്‍വാഹക സമിതിയില്‍ രണ്ടു പേരും നേര്‍ക്കുനേര്‍ പോര്‍വിളി നടത്തിയെന്നായിരുന്നു ആരോപണം.
Story Highlights – kanam rajendran, cpi, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here