‘എന്റെ ജില്ല’ മൊബൈല്‍ ആപ്പ് ആരംഭിച്ചു; ഓരോ ജില്ലയിലെയും 10 പ്രധാനപ്പെട്ട ഓഫീസുകളുമായി പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ ബന്ധപ്പെടാം

ജനസൗഹൃദപരമായ സേവനത്തിന് തുടക്കമെന്ന നിലയില്‍ ‘എന്റെ ജില്ല’ എന്ന മൊബൈല്‍ ആപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ ഓരോ ജില്ലയിലെയും 10 പ്രധാനപ്പെട്ട ഓഫീസുകള്‍ പൊതുജനങ്ങളുമായി ബന്ധിപ്പിച്ചു. ഓഫീസുകളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ ബന്ധപ്പെടാനും, അവരുടെ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് വിലയിരുത്താനുമുള്ള സംവിധാനവും ഇതിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ജില്ലാ കളക്ടറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം കണക്കാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ സമര്‍പ്പിക്കാന്‍ കഴിയും. ഇന്ത്യയിലെ മികച്ച ഭരണനിര്‍വ്വഹണം നടത്തുന്ന സംസ്ഥാനം എന്ന അംഗീകാരം കേരളത്തിന് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സംവിധാനം അതിന് കൂടൂതല്‍ ആക്കം കൂട്ടുകയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Ente Jilla mobile app launched

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top