എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെല്ലാം ചെയ്യട്ടെ: റെയ്ഡിനെ കുറിച്ച് ബിനീഷ് കോടിയേരി

bineesh kodiyeri

വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെല്ലാം ചെയ്യട്ടെ എന്നാണ് ബിനീഷ് കോടിയേരി പ്രതികരിച്ചത്. വീട്ടില്‍ റെയ്ഡ് നടക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ബിനീഷിന്റെ മറുപടി. ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോകവേയായിരുന്നു ബിനീഷിന്റെ പ്രതികരണം. ‘ചെയ്യട്ടേ, ചെയ്യട്ടേ അവരെല്ലാം ചെയ്യട്ടെ’ എന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.

Read Also : ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡ് അവസാനിച്ചു

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്.

പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തി. ബിനീഷിന്റെ ഭാര്യയുടെ അമ്മ മിനിയുടെ ഐ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട തിരക്കഥയ്ക്ക് പിന്നില്‍ ഇഡി സംഘമാണെന്ന് ബിനീഷിന്റെ കുടുംബം ആരോപിച്ചു.

Story Highlights enfrocement directorate, bineesh kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top