ശിവശങ്കറിനെ ആറ് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറ് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടത്. ശിവശങ്കര്‍ ലൈഫ് മിഷന്‍, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ വാട്‌സ്ആപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എങ്ങനെ ഇ.ഡിക്ക് അന്വേഷിക്കാന്‍ പറ്റുമെന്ന് കോടതി ചോദിച്ചു. കസ്റ്റഡി കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഏഴു ദിവസം കസ്റ്റഡിയില്‍ ലഭിച്ചില്ലേയെന്നും കോടതി ചോദിച്ചു. ആദ്യ ദിവസങ്ങളില്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷന് ഇ.ഡിയുടെ കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Story Highlights – Shivshankar was remanded in the custody of the Enforcement Directorate for six more days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here