ബിനീഷിന്റെ വീട്ടിൽ നിന്ന് ഫോണും രേഖകളും കസ്റ്റഡിയിലെടുത്തു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് ഫോണും രേഖകളും കസ്റ്റഡിയിലെടുത്തുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്.
റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ കാർഡ് വീട്ടിൽ നിന്ന് കണ്ടെടുത്തുവെന്നും ഈ രേഖയിൽ ഒപ്പിടണമെന്നും പറഞ്ഞ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയിരുന്നതായി ബിനീഷിന്റെ ഭാര്യ റെനീറ്റ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ആ മഹസറിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ പറഞ്ഞിരുന്നു.
അതേസമയം, ബിനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പുറമെ, അൽ ജാസം അബ്ദുൽ ജാഫറിന്റെ വീട്ടിൽ നിന്ന് മൂന്ന് ഫോണുകൾ കസ്റ്റഡിയിലെടുത്തു. വസ്തുവിന്റെ പ്രമാണം അടക്കമുള്ള രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അൽ ജാസമിനോട് കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.
Story Highlights – phone and documents seized from bineesh kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here