ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ട് ബന്ധുകള്‍; പ്രതിഷേധം

Relatives ask to see Bineesh's wife and baby

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ടെത്തിയ അടുത്ത ബന്ധുകള്‍ ഗേറ്റിന് മുന്നില് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ബിനീഷിന്റ ഭാര്യയെയും കുഞ്ഞിനെയും കണാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് അടുത്ത ബന്ധുകള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നത്.

ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് ബിനീഷിന്റെ അടുത്ത ബന്ധക്കള്‍ ആരോപിച്ചു. റെയ്ഡുമായി പൂര്‍ണമായും സഹകരിക്കുമെന്നും എന്നാല്‍ 24 മണിക്കൂറിലധികമായി എന്‍ഫോഴ്‌സ്‌മെന്റ് വീട്ടുതടങ്കലിലാക്കിയ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ടതിന് ശേഷമേ മടങ്ങു എന്നും ബന്ധുകള്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ പരിശോധനയ്ക്ക് എത്തിയ സംഘം വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയിട്ടില്ല. തുടര്‍ന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ച് മഹസര്‍ രേഖകള്‍ തയാറാക്കുന്ന നടപടികളിലേക്ക് കടന്നു. എന്നാല്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ ഒരു തരത്തിലും തയാറായില്ല. ഇവിടെ നിന്ന് ക്രെഡിറ്റ്കാര്‍ഡ് കണ്ടെടുത്തുവെന്ന് പറയുന്ന രേഖയിലാണ് ഒപ്പുവെക്കാന്‍ തയാറാകാതിരിക്കുന്നത്. അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡാണിത്. ഇ.ഡി തന്നെ ഈ കാര്‍ഡ് കൊണ്ടുവരികയായിരുന്നുവെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.

Story Highlights Relatives ask to see Bineesh’s wife and baby

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top