ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ; നാണക്കേടിന്റെ റെക്കോർഡിൽ രോഹിത് ഒന്നാമത്

Rohit most ducks IPL

ഐപിഎലിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ താരമെന്ന റെക്കോർഡ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം. റോയൽ ചലഞ്ചേഴ്സ് താരം പാർത്ഥിവ് പട്ടേൽ, ചെന്നൈ സൂപ്പർ കിംഗ്സ് താരം ഹർഭജൻ സിംഗ് എന്നിവർക്കൊപ്പമാണ് രോഹിത് നാണക്കേടിൻ്റെ റെക്കോർഡിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. മൂവരും 13 തവണയാണ് പൂജ്യത്തിനു പുറത്തായിട്ടുള്ളത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ ക്വാളിഫയർ മത്സരത്തിലാണ് രോഹിത് 13ആം തവണ പൂജ്യനായി മടങ്ങിയത്. ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ സ്പിന്നർ ആർ അശ്വിൻ രോഹിതിനെ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ മുംബൈ ഇന്ത്യൻസ് നായകൻ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 201 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹി ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 6 ഓവർ അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ് ഡൽഹി. ഡൽഹിയുടെ ആദ്യ മൂന്ന് താരങ്ങളും റൺ ഒന്നും എടുക്കാതെയാണ് പുറത്തായത്. ആദ്യ ഓവറിൽ ട്രെൻ്റ് ബോൾട്ട് പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയെയും മടക്കി അയച്ചു. അടുത്ത ഓവറിൽ ബുംറ ധവാനെയും പുറത്താക്കി. ശ്രേയാസ് അയ്യരെയും (12) ബുംറയാണ് പുറത്താക്കിയത്.

Read Also : ഐപിഎൽ പന്തയം വെപ്പിൽ പണം നഷ്ടമായി; 19കാരൻ ജീവനൊടുക്കി

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 200 റൺസ് നേടിയത്. 30 പന്തുകളിൽ 55 റൺസെടുത്ത് പുറത്താവാതെ നിന്ന ഇഷാൻ കിഷൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (51) ക്വിൻ്റൺ ഡികോക്ക് (40), ഹർദ്ദിക് പാണ്ഡ്യ (37) എന്നിവരും മുംബൈക്കായി തിളങ്ങി. ഡൽഹിക്കായി ആർ അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story Highlights Rohit Sharma equals record of most ducks in IPL history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top