ബിനീഷ് കോടിയേരിയുടെ കുടുംബത്തെ അന്യായമായി കസ്റ്റഡിയിൽ വച്ച സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തി

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ എത്തി. ബിനീഷിന്റെ കുഞ്ഞിനെയടക്കം അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണ് എന്ന പരാതിയെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ എത്തിയത്.
24 മണിക്കൂറായി ബിനീഷിന്റെ കുഞ്ഞ് വീട്ടുതടങ്കലിൽ എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ എത്തിച്ചേർന്നിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും ഏത് ഏജൻസിയായാലും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു.
കമ്മീഷനെത്തി അൽപസമയത്തിനകം തന്നെ കുഞ്ഞുമായി ബന്ധു പുറത്തുവന്നു. ഗേറ്റിന്റെ പുറത്ത് നിന്ന് ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടോ, എന്തെങ്കിലും തരത്തിലുള്ള വൈദ്യസഹായം വേണ്ടതുണ്ടോ എന്നീ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കമ്മീഷനെ അകത്തേക്ക് കടത്തിവിടാൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്നാണ് പുറത്ത് നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
Story Highlights – state child right protection commision reached before bineesh kodiyeri home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here