ഇടുക്കിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

ഇടുക്കി നരിയംപാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ആണ് ജയിലിൽ ജീവനൊടുക്കിയത്. അഞ്ച് ദിവസത്തിന് മുൻപ് പീഡനത്തിനിരയായ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

കഴിഞ്ഞ മാസം 23 നാണ് പീഡനത്തിനിരയായ 16-കാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് പീഡനത്തിനിരക്കിയെന്ന് ബന്ധുക്കൾ പ്രതി മനുവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.

Story Highlights the accused of idukki rape case committed suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top