കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊന്ന സംഭവം; പുനഃപരിശോധനാ ഹര്‍ജി തള്ളി

saranya nidhin thayil incident

കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊന്ന കേസില്‍ രണ്ടാം പ്രതി നിധിന്റെ പുനഃപരിശോധനാ ഹര്‍ജി കണ്ണൂര്‍ കോടതി തള്ളി. കേസില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയായിരുന്നു രണ്ടാം പ്രതിയും അമ്മയുടെ കാമുകനുമായ വലിയന്നൂര്‍ സ്വദേശി നിധിന്‍. കൊലപാതക പ്രേരണ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

Read Also : ലാവ്‌ലിന്‍; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു

രണ്ടാം പ്രതിക്ക് എതിരെ കുറ്റപത്രം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. കുറ്റപത്രത്തില്‍ കാമുകന്റെ പ്രേരണയായാലാണ് കുഞ്ഞിനെ അമ്മ ശരണ്യ കൊന്നതെന്നാണ് നിഗമനം. അമ്മയുടെ മൊഴി കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ്.

ഫെബ്രുവരി 17നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞ് കൊല്ലുകയായിരുന്നു. ശരണ്യയെ സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ശേഷം നിധിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights mother killed baby, plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top